ന്യൂഡല്‍ഹി: കേരളമടക്കം ഒന്‍പത് സംസ്ഥാനങ്ങളില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് കേരളം, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്. ഉത്തരാഖണ്ഡ്, ഡല്‍ഹി, ജമ്മു കശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്രആരോഗ്യ വിദഗ്ദ സംഘം എത്തുന്നു.
കൊവിഡ് വ്യാപനത്തില്‍ നിന്ന് രാജ്യം മുക്തി നേടി വരുന്നതിനിടെയാണ് ജനങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായി ഡെങ്കിപ്പനി പടരുന്നത്. പനി പടരുന്നത് തടയുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമാണ് കേന്ദ്ര സംഘത്തിന്റെ വരവ്.
ഡെങ്കി വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ വേണ്ട സഹായങ്ങള്‍ നല്‍കണമെന്ന് ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവിയ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1,16,991 കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

