തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാക്കളുടെ വാദം പൊളിഞ്ഞു. ഇന്ധനവില വര്‍ദ്ധനവില്‍ കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധത്തിനെതിരെ പ്രതിഷേധിച്ച സംഭവത്തില്‍ നടന് ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പോലീസ്. വൈദ്യപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായതെന്നും പോലീസ് പറഞ്ഞു.
ജോജു മദ്യപിച്ചെത്തി ബഹളം വെച്ചുവെന്നും, വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നു എന്നുമായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ആരോപിച്ചു. എന്നാല്‍, വാഹനത്തില്‍ മദ്യക്കുപ്പികള്‍ കണ്ടെത്തിയില്ലെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായെന്നും, പരിശോധന നടത്തി തെളിയിക്കുമെന്നും ജോജു നേരത്തെ പറഞ്ഞിരുന്നു.

