കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ട്; രക്ഷകർത്താക്കൾക്ക് ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ലെന്ന് വി ശിവൻകുട്ടി

sivan

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സ്‌കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യത്തിന് എല്ലാ കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെ ധൈര്യമായി സ്‌കൂളിൽ എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്ക ബാധിത മേഖലകളിലെ സ്‌കൂളുകൾ ഒഴികെ എല്ലാ സ്‌കൂളുകളും നാളെ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

രക്ഷകർത്താക്കൾക്ക് ഉത്കണ്ഠപ്പെടേണ്ട സാഹചര്യമില്ല. ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. വാക്‌സിന് സ്വീകരിക്കാത്ത അധ്യാപകരും സ്‌കൂളിൽ എത്തേണ്ടതില്ല. അവർ ഓൺലൈനായി വിദ്യാഭ്യാസം നൽകണമെന്ന് മന്ത്രി വ്യക്തമാക്കി.

സ്‌കൂളുകളിൽ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നൽകും. 24300 തെർമ്മൽ സ്‌ക്യാനർ വിതരണം ചെയ്തിട്ടുണ്ട്. 2282 അധ്യാപകർ കോവിഡ് വാക്‌സിൻ സ്വീകരിച്ചിട്ടില്ലെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.