ഹാക്കുകള്‍ സ്ഥിരീകരിച്ചു. ഇതുവരെ അഞ്ച് പിഴവുകളാണ് ക്രോമില്‍ കണ്ടെത്തിയത്. അതേസമയം, തങ്ങളുടെ ഉപയോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കുന്നു.
നാല് ഗുരുതരമായ പിഴവുകള്‍ രണ്ടാഴ്ച മുന്‍പ് സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കാരണം അപ്‌ഡേറ്റ് ചെയ്യാത്തതാണെന്ന് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം. ഇതിനായി ഗൂഗിള്‍ നിലവില്‍ പുതിയ ഹാക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കിട്ടിട്ടുണ്ട്.
ഇതില്‍ ഏറ്റവും ഗുരുതരമായ പ്രശ്‌നം ഹീപ്പ് സ്മാഷിംഗ് ആണ്. ഇത് മെമ്മറിയെ അനിയന്ത്രിതമായി ചലിക്കാന്‍ അനുവദിക്കുന്നുണ്ടെന്നും പ്രോഗ്രാം ഡാറ്റയെ മാറ്റിമറിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ഒരു ഓവര്‍ഫ്ലോ ഉപയോഗിച്ച്, നിര്‍ണായക ഡാറ്റാ ഘടനകള്‍ തിരുത്തിയെഴുതാന്‍ ഇതിനു കഴിയും.
10 മടങ്ങ് കൂടുതലായി കഴിഞ്ഞ മാസം ക്രോമിനെ ഇതു ബാധിച്ചു. ഏറ്റവും പുതിയ മറ്റൊരു അപകടസാധ്യത എന്തെന്നാല്‍ സിസ്റ്റം റിഫ്രഷ് ചെയ്യുമ്പോള്‍ ഉണ്ടാകുന്നതാണ്. ഇവിടെ മാല്‍വെയറുകള്‍ ക്രോമിലെ മെമ്മറിയെ മാറ്റിയെഴുതുന്ന വിധത്തിലാണ് ഉള്ളത്. ഇതൊരു പ്രോഗ്രാമിനെ മോചിപ്പിച്ചതിനുശേഷം മെമ്മറിയിലേക്കുള്ള പോയിന്റര്‍ ക്ലിയര്‍ ചെയ്യുന്നതില്‍ സിസ്റ്റത്തെ പരാജയപ്പെടുത്തുകയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് പരിഹരിക്കുന്നതിനായിട്ടാണ് ഗൂഗിള്‍ ഒരു നിര്‍ണായക ക്രോംഅപ്‌ഡേറ്റ്, പതിപ്പ് 95.0.4638.54 പുറത്തിറക്കിയത് .

