ന്യൂഡൽഹി: ഫ്രാൻസിസ് മാർപാപ്പയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച്ച വത്തിക്കാനിൽ വെച്ചായിരിക്കും കൂടിക്കാഴ്ച്ച നടക്കുക. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ നരേന്ദ്രമോദി ഒക്ടോബർ 28 ന് വത്തിക്കാനിലെത്തും. അഫ്ഗാൻ വിഷയത്തെ കുറിച്ചായിരിക്കും ജി 20 ഉച്ചകോടിയിൽ ചർച്ച ചെയ്യുക. ഇന്തോ പസഫിക് മേഖലയിലെ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയിൽ ചർച്ചാ വിഷയമാകും. തായ്ലാൻ, ജപ്പാൻ, ദക്ഷിണകൊറിയ രാജ്യങ്ങൾക്കെതിരായ ചൈനീസ് നീക്കങ്ങളും ഉച്ചകോടിയൽ ചർച്ച ചെയ്യും.
ഒക്ടോബർ 29 നും 30 നുമാണ് ജി 20 രാജ്യങ്ങളുടെ ഉച്ചകോടി നടക്കുക. റോമിൽ നിന്നും പ്രധാനമന്ത്രി സ്‌കോട്ട്ലാന്റിലെ ഗ്ലാസ്‌കോയിലേക്ക് പോകും. നവംബർ 1 ന് ഗ്ലാസ്‌കോയിൽ വെച്ചു നടക്കുന്ന കോപ് 26 ഉച്ചകോടിയിൽ പ്രധനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. കാലാവസ്ഥ മാറ്റം സംബന്ധിച്ച ഉച്ചകോടിയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോൺസണിനൊപ്പമാണ് പ്രധാനമന്ത്രി പങ്കെടുക്കുക.

