അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സാക്കുന്നു ; നടപടി സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ്

തിരുവനന്തപുരം: അനധികൃതമായി വാഹനങ്ങള്‍ രൂപമാറ്റം വരുത്തി ആംബുലന്‍സായി കേരളത്തില്‍ സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

കോവിഡ് വ്യാപനത്തിനിടെ വാഹനങ്ങള്‍ ആംബുലന്‍സ് എന്ന രീതിയില്‍ മാറ്റം വരുത്തിയ വാഹനങ്ങള്‍ മോട്ടര്‍ വാഹന നിയമം ലംഘിച്ച് അപകടകരമാം വിധത്തില്‍ സര്‍വീസ് നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് തീരുമാനം.

ആംബുലന്‍സുകള്‍ക്ക് പ്രത്യേക നിറവും സൈറനും നല്‍കുന്നത് പരിഗണിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. ഇതിന് പുറമെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും പ്രത്യേക പരിശീലനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.