കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാന്‍ തീരുാനിച്ച സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധനത്തിനായി ഹോമിയോ മരുന്ന് നല്‍കുന്നത് സംബന്ധിച്ച് ഹര്‍ജി തീര്‍പ്പാക്കി. ഇതുസംബന്ധിച്ച് ഹോമിയോപ്പതി ഡയറക്ടര്‍ തയ്യാറാക്കി നല്‍കിയ കര്‍മപദ്ധതി അംഗീകരിച്ചെന്ന് കോടതയില്‍ സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം, രണ്ട് പേര്‍ ഹര്‍ജിയില്‍ കക്ഷിചേരാന്‍ നല്‍കിയ അപേക്ഷ ഹൈക്കോടതി അനുവദിച്ചില്ല. ചീഫ് ജസ്റ്റിസ് മണികുമാര്‍, ജസ്റ്റിസ് ഷാജി, പി ചാലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് അഡ്വ. എം.എസ്. വിനീത് നല്‍കിയ ഹര്‍ജി പരിഗണിച്ചത്.
ആവശ്യത്തിന് മരുന്ന് ശേഖരിക്കാനും രക്ഷിതാക്കളുടെ അനുമതി വാങ്ങി കുട്ടികള്‍ക്ക് മരുന്ന് നല്‍കാനും ഹോമിയോ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഹോമിയോ മരുന്നിന്റെ ഗുണം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ഹോമിയോ പ്രാക്ടീഷണറായിരുന്ന ആരിഫ് ഹുസൈന്‍ തെരുവത്തും കരള്‍രോഗ വിദഗ്ധനായ സിറിയിക് ഇബി നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്.

