പ്രളയദുരിതര്‍ക്ക് ധനസഹായം നല്‍കുന്നതില്‍ പിണറായി സര്‍ക്കാരിന് വീഴ്ച പറ്റി; കെ സുധാകരന്‍

പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.സമയബന്ധിതമായി പ്രളയദുരിതര്‍ക്ക് ധനസഹായം നല്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് സുധാകരന്റെ ആരോപണം. സര്‍്്ക്കാര്‍ ഇത്തവണയെങ്കിലും പ്രളയം മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് സമയബന്ധിതമായി സഹായം എത്തിക്കാന്‍ തയ്യാറാകണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

അതേസമയം, 2018 മഹാപ്രളയത്തെ തുടര്‍ന്ന് ധനസഹായത്തിന് അര്‍ഹരായ എല്ലാവര്‍ക്കും ഇതുവരെ സഹായം ലഭ്യമായിട്ടില്ല.സര്‍ക്കാരിന്റെ 10000 ധലസഹായം ലഭിക്കാന്‍ അതിനേക്കാള്‍ വലിയ തുക ചെലവാക്കേണ്ട അവസ്ഥയാണ്. ഇത് കൂടാതെയാണ് പ്രളയ ഫണ്ട് പറഞ്ഞ് സിപിഎം നേതാക്കള്‍ ജനങ്ങളെ പറ്റിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പെട്ടിമുടിയില്‍ 2020 ല്‍ ഉണ്ചായ ദുരന്തത്തില്‍ 66 പേര്‍ മരിച്ച 20 ഓളം കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ചു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഏറെ വൈകിയാണ് ലഭിച്ചത്. 223 ക്വാറികള്‍ക്കാണ് 2018ലെ മഹാപ്രളയത്തിനു ശേഷം പോലും പിണറായി സര്‍ക്കാര്‍ അനുമതി നല്‍കിയത്. കഴിഞ്ഞ ദിവസം ഡാം തുറക്കലുമായി ബന്ധപ്പെട്ട് കെഎസ്ഇബി പുറപ്പെടുവിച്ച പ്രസ്താവന 2018 ലെ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്നതിന്റെ പരോക്ഷ കുറ്റസമ്മതമാണെന്നും സുധാകാരന്‍ വ്യക്തമാക്കി.