രാജ്യത്ത് കല്‍ക്കരി ക്ഷാമം നേരിടുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പരിഹാരമായി ഖനികളിലെ ഉത്പാദനം വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനിടെ സഹായവുമായി റെയില്‍വേയും രംഗത്ത് എത്തി.
ഖനികളില്‍ നിന്നും താപ വൈദ്യുത നിലയങ്ങളിലേക്കുള്ള ചരക്കു നീക്കം സുഗമമാക്കാനുള്ള പദ്ധതിയുമാണ് റെയില്‍വേ എത്തിയിരിക്കുന്നത്.
കല്‍ക്കരി നാല് കിലോമീറ്ററോളം നീളമുള്ള ഗുഡ്‌സ് ട്രെയിനില്‍ കൊണ്ടുപോകുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ നിരവധി എഞ്ചിനുകളാണ് തീവണ്ടിയില്‍ ഘടിപ്പിച്ചിട്ടുള്ളത്. എന്നാല്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പോലെ രാജ്യത്ത് കല്‍ക്കരി ക്ഷാമം അത്ര രൂക്ഷമല്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

