തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്
വായ്പകളില്‍ മേലുള്ള ജപ്തിനടപടികള്‍ക്ക് ഡിസംബര്‍ 31 വരെ മോറട്ടോറിയം പ്രഖ്യാപിച്ചു.മഴക്കെടുതിമൂലമുള്ള കൃഷിനാശവും കടലാക്രമണവും കൊവിഡ് ലോക്ക് ഡൗണും ജങ്ങളെ വീണ്ടും വീണ്ടും ദുരിതത്തിലാക്കിയിരിക്കുകയാണ്. ഇതേതുടര്‍ന്ന് മോറട്ടോറിയം പ്രഖ്യാപിച്ചത്.
വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് കര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവര്‍ എടുത്ത് വായ്പയും, ഹൗസിംഗ് ബോര്‍ഡ്, കോ ഓപ്പറേറ്റീവ് ഹൗസിംഗ് ഫെഡറേഷന്‍, പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ പോലുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നും, സഹകരണ ബാങ്കുകള്‍ എന്നിവിടങ്ങളില്‍ നിന്ന് എടുത്ത കാര്‍ഷിക, വിദ്യാഭ്യാസ, ക്ഷീര വികസന, മൃഗസംരക്ഷണ വായ്പകള്‍ക്കും ഇത് ബാധകമാകും.
ഇതിന് പുറമെ ഡിസംബര്‍ 31 വരെ ദേശസാല്‍കൃത ബാങ്കുകള്‍, സ്വകാര്യ ബാങ്കുകള്‍, എന്‍ ബി എഫ് സി. എം എഫ് ഐ തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പകളിലെ ജപ്തി നടപടികള്‍ക്ക് മോറട്ടോറിയം ദീര്‍ഘിപ്പിക്കുന്നതിന് റിസര്‍വ് ബാങ്കിനോടും സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയോടും ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനമെടുത്തിട്ടുണ്ടാന്ന് വ്യക്തമാകുന്നത്.
അതേസമയം, അടുത്ത മന്ത്രിസഭായോഗത്തില്‍ കേരളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടവരുടെ ആശ്രിതര്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു കൂടുതല്‍ ധനസഹായം അനുവദിക്കുന്നതു സംബന്ധിച്ചുള്ള തീരുമാനം എടുത്തേക്കും. കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരെമാരു തീരുമാനം എടുക്കുന്നത് നീട്ടിവെച്ചത്.

