ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ കര്‍ണാടകയിലെ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് കര്‍ഷകര്‍

വയനാട്: അതിര്‍ത്തി കടക്കാന്‍ ഇനിയും ഇളവുകള്‍ നല്‍കിയില്ലെങ്കില്‍ കൃഷി അവസാനിപ്പിക്കേണ്ടി വരുമെന്ന് അതിര്‍ത്തി ഗ്രാമങ്ങളിലെ കര്‍ഷകര്‍. കര്‍ണാടകയില്‍ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കിയ ഉത്തരവിനെ തുടര്‍ന്നാണ് കര്‍ഷകര്‍ ഇത്തരമൊരു ആവശ്യവുമായി രംഗത്ത് എത്തിത്. ഇത് ഉന്നയിച്ച് കര്‍ഷകരുടെ സംഘടനയായ എന്‍എഫ്പിഒ കര്‍ണാടക മുഖ്യമന്ത്രിയെ സമീപിക്കും.

കര്‍ണാടക അതിര്‍ത്തി ഗ്രാമങ്ങളിലെ ആയിരക്കണക്കിന് കര്‍ഷകര്‍ക്ക് കൊവിഡും വിളകളുടെ വില തകര്‍ച്ചയും മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഇതിനിടെ ചെക്ക്‌പോസ്റ്റുകളില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ മറവില്‍ ഉദ്യോഗസ്ഥരുടെ പിടിച്ചുപറി കൂടിയിരിക്കുകയാണെന്നും കൃഷി അവസാനിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലെന്ന് കര്‍ഷകര്‍ പറയുന്നു.

കൊവിഡിന്റെ ആദ്യഘട്ടത്തില്‍ കര്‍ഷകര്‍ക്ക് അതിര്‍ത്തി കടക്കാന്ഡ പ്രത്യേക പാസ് ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ പാസ് പുതുക്കി നല്‍കിയിട്ടില്ല.