കാലിഫോര്‍ണിയ: ആപ്പിള്‍ടൂവിന്റെ നേതാക്കളില്‍ ഒരാളെ ആപ്പിള്‍ പുറത്താക്കി.
കമ്പനിയിലെ വിവേചനം, വംശീയത, ലിംഗവിവേചനം എന്നിവയ്‌ക്കെതിരെ സംഘടിക്കുന്ന ജീവനക്കാരുടെ പ്രസ്ഥാനമാണ് ആപ്പിള്‍ടൂവ്.
കമ്പനിയുടെ ഉപകരണങ്ങളിലെ മെറ്റീരിയലുകള്‍ ഡിലീറ്റ് ചെയ്തു എന്ന് ആരോപണത്തെ തുടര്‍ന്നാണ് തന്നെ പുറത്താക്കിയതെന്ന് ആപ്പിള്‍ പ്രോഗ്രാം മാനേജര്‍ ജന്നെകെ പാരിഷ് വ്യക്തമാക്കി. എന്നാല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം കമ്പനി നിഷേധിച്ചു.
തന്റെ ഉപകരണങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി ആപ്പിളിന് കൈമാറുന്നതിനുമുമ്പ് തന്റെ വ്യക്തിപരമായ വിവരങ്ങളും സാമ്പത്തിക വിവരങ്ങളും അടങ്ങിയ ആപ്പുകള്‍ മാത്രമെ ഡിലീറ്റ് ചെയ്തിട്ടുള്ളൂവെന്നും ജോലിസ്ഥലത്തെ ആക്ടിവിസത്തിന്റെ പേരിലാണ് തന്നെ പുറത്താക്കിയതെന്ന് അവര്‍ വ്യക്തമാക്കി.

