വീണ്ടും തെലുങ്കിലേക്ക് യാത്ര തിരിച്ച് മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇത്തവണ നായകനായല്ല മറിച്ച് വില്ലാനായിട്ടാണ് താരം അഭിനയിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത്. അഖില്‍ അക്കിനെനിയാണ് നായക വേഷത്തില്‍ എത്തുന്നത്.
സിനിമയില്‍ മമ്മൂട്ടി ഒരു മിലിട്ടറി ഓഫീസര്‍ ആയാണ് അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങിനായി മമ്മൂട്ടി ഹംഗറിയിലേക്ക് പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കാശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംങ് ഉണ്ട്.എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം സമീപിച്ചത് മോഹല്‍ലാലിനെയാണ്.എന്നാല്‍ മറ്റ് സിനിമകളുടെ തിരക്ക് കാരണം മോഹന്‍ലാല്‍ പിന്മാറുകയായിരുന്നു. നവാഗതയായ രതീനയുടെ പുഴു, അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വം എന്നിവയാണ് മമ്മൂട്ടിയുടെ മലയാളത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍.

