ടി20 ടിക്കറ്റ് ലഭിച്ചേക്കും ! സഞ്ജുവിനോട് യുഎഇയില്‍ തുടരാന്‍ ബിസിസിഐ നിര്‍ദേശം

ദുബായ്: ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണോട് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യുഎഇയില്‍ തുടരുവാന്‍ ബിസിസിഐ. ഒക്ടോബര്‍ 17ന് ടി 20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ബിസിസിഐയുടെ നീക്കം പ്രതീക്ഷയോടെയാണ് സഞ്ജു ആരാധകര്‍ നോക്കിക്കാണിന്നത്.

ഒക്ടോബര്‍ 15ന് അന്തിമ ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് സഞ്ജുവിനോട് യുഎഇയില്‍ തന്നെ തുടരാന്‍ നിര്‍ദേശിച്ചത്. അതിനാല്‍ തന്നെ അന്തിമ പട്ടികയില്‍ സഞ്ജുവിനും ഇടംപിടിക്കാനാകുമോ എന്ന് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.

ഐപിഎലില്‍ മിന്നുന്ന പ്രകടനമാണ് രാജസ്ഥനായി സഞ്ജു കാഴ്ചവെച്ചത്. ടീം ഐപിഎല്‍ പ്ലേ ഓഫിലേക്ക് പ്രവേശനം ലഭിക്കുന്നതില്‍ പരാജയപ്പെട്ടെങ്കിലും ഈ മലയാളി താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.