ആയുധങ്ങളുമായി പാകിസ്താൻ പൗരൻ പിടിയിൽ; എ കെ 47 റൈഫിളും ഗ്രനേഡും പിടിച്ചെടുത്തു

ന്യൂഡൽഹി: ആയുധങ്ങളുമായി പാകിസ്താൻ പൗരൻ പിടിയിൽ. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിൽ നിന്നാണ് ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഇയാളെ പിടികൂടിയത്. പാകിസ്താൻ പഞ്ചാബ് സ്വദേശിയായ അഷ്‌റഫാണ് അറസ്റ്റിലായത്.

എ കെ 47 റൈഫിളും ഗ്രനേഡും പിസ്റ്റലുകളും ഉൾപ്പെടെയുള്ള ആയുധങ്ങളാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയിട്ടുള്ളത്.ഒക്ടോബർ എട്ടിനാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പാകിസ്താൻ പൗരനാണെന്ന് കണ്ടെത്തിയത്.

കഴിഞ്ഞ മാസം രാജ്യത്തെ വിവിധ ഭാഗങ്ങളിലായി ബോംബാക്രമണം പദ്ധതിയിട്ടിരുന്ന ഭീകരവാദ ബന്ധം സംശയിക്കപ്പെടുന്ന ആറ് പേരെ ഡൽഹി പോലീസ് പിടികൂടിയിരുന്നു. ഇവരുമായി മുഹമ്മദ് അഷ്‌റഫിന് ഇവരുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നതുൾപ്പെടെയുള്ള വിവരങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.