തൃശൂര്‍: കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്രഫണ്ട് ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് സുരേഷ് ഗോപി എംപി. സാംസ്കാരിക ടൂറിസം മന്ത്രിയുമാരുമായും, ധനമന്ത്രിയുമായും ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും കലാമണ്ഡലം വൈസ് ചാന്‍സലര്‍ ടി കെ നാരായണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുരേഷ് ഗോപി അറിയിച്ചു.
കലാ അധ്യയനവും ടൂറിസവും ഒരുപോലെ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നതെന്നും, വള്ളത്തോളിന്റെ കാലം മുതല്‍ കലാമണ്ഡലം ഏറ്റെടുത്ത ദൗത്യത്തിന്റെ പൂര്‍ത്തീകരണത്തിന് പരമാവധി ശ്രമിക്കുമെന്നും സുരേഷ് ഗോപി എംപി പറഞ്ഞു. വിസി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം മനസില്‍ കുറിച്ചിട്ടുണ്ടെന്നും, ഇവിടെ നിന്ന് പേപ്പറായി തന്റെ അടുക്കല്‍ നിര്‍ദേശങ്ങള്‍ എത്തുന്ന മുറയ്ക്ക് അത് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുമെന്നും സുരേഷ് ഗോപി ഉറപ്പു നല്കി.
അതേസമയം, സുരേഷ് ഗോപിയുടെ സന്ദര്‍ശനം പ്രതീക്ഷ നല്‍കുന്നതായി വൈസ് ചാന്‍സലര്‍ ചാന്‍സലര്‍ ടി കെ നാരായണനും പ്രതികരിച്ചു.

