കോയമ്പത്തൂര്‍: സംസ്ഥാനത്ത് കോവിഡിന് പിന്നാലെ നിപ്പയും ശക്തമായതോടെ കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്കു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി തമിഴ്‌നാട്. പനിയോ ജലദോഷമോ പോലെ പകര്‍ച്ചവ്യാധി ലക്ഷണങ്ങളുളളവരെ തമിഴ്നാട്ടിലേക്ക് കടക്കാന്‍ അനുവദിക്കില്ല.
അതിര്‍ത്തി വഴി എത്തുന്നവരുടെ കര്‍ശന പരിശോധനയ്ക്ക് ആരോഗ്യപ്രവര്‍ത്തകരെ കൂടുതലായി നിയോഗിച്ചെന്ന് കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ ജി.എസ് സമീരന്‍ അറിയിച്ചു അതിര്‍ത്തി കടന്ന് പോകുന്ന വാഹനങ്ങളിലുളള യാത്രക്കാര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കാനാണ് തീരുമാനം.
അതേസമയം തമിഴ്നാട്ടില്‍ കോയമ്പത്തൂരിലും ഒരാള്‍ക്ക് നിപ സ്ഥിരീകരിച്ചു എന്നറിയിക്കുകയും പിന്നീട് തിരുത്തി പറയുകയും ചെയ്തിരുന്നു.

