നവംബര്‍ മുതല്‍ നാല്പതോളം പഴയ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല !

വാഷിഗ്ടണ്‍: 2021 നവംബര്‍ മുതല്‍ നാല്പതോളം പഴയ സ്മാര്‍ട്ട് ഫോണുകളില്‍ വാട്‌സാപ്പ് പ്രവര്‍ത്തിക്കില്ല. പഴയ ആണ്‍ഡ്രോയ്ഡ് – ഐഒഎസ് ഫോണുകളിലാണ് വാട്‌സ്ആപ്പ് നിശ്ചലമാകുന്നത്. ചില ഫോണുകളില്‍ പൂര്‍ണമായും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ മറ്റ് ചിലതില്‍ ചില ഫീച്ചറുകള്‍ ലഭ്യമാകാതെ വരും.

ഐഒഎസ് 9ന് മുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യാത്ത ഐഫോണുകളിലും, ആണ്‍ഡ്രോയ്ഡ് 4.0.3 വേര്‍ഷന് താഴെയുള്ള ഫോണുകളിലുമാകും വാട്‌സ്ആപ്പ് ലഭ്യമാകാതെ വരിക. ആപ്ലിക്കേഷന്‍ നിര്‍മ്മാതാക്കള്‍ അവരുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഈ പതിപ്പുകളിലേക്ക് അവരുടെ ഉപകരണങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്.

വാട്ട്‌സ്ആപ്പ് പ്രവര്‍ത്തനം നിലയ്ക്കുന്ന ഫോണുകള്‍;


ആപ്പിള്‍ : ഐഫോണ്‍ SE, 6S, 6S Plus

സാംസങ്: ഗാലക്‌സി ട്രെന്‍ഡ് II, ഗാലക്‌സി SII, സാംസങ് ഗാലക്‌സി ട്രെന്‍ഡ് ലൈറ്റ്, ഗാലക്‌സി S3 മിനി, ഗാലക്‌സി ഏസ് 2, ഗാലക്‌സി എക്‌സ്‌കവര്‍ 2, ഗാലക്‌സി കോര്‍

LG : ലൂസിഡ് 2, ഒപ്റ്റിമസ് F7, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L3 II Dual, ഒപ്റ്റിമസ് F5, ഒപ്റ്റിമസ് L5, ഒപ്റ്റിമസ് L5 II, ഒപ്റ്റിമസ് L5 Dual, ഒപ്റ്റിമസ് L3 II, ഒപ്റ്റിമസ് L7, ഒപ്റ്റിമസ് L7 II Dual, ഒപ്റ്റിമസ് L7 II, ഒപ്റ്റിമസ് F6, ഒപ്റ്റിമസ് എല്‍ 4 II ഡ്യുവല്‍, ഒപ്റ്റിമസ് എഫ് 3, ഒപ്റ്റിമസ് എല്‍ 4 II, ഒപ്റ്റിമസ് എല്‍ 2 II, ഒപ്റ്റിമസ് നൈട്രോ എച്ച്ഡി, 4 എക്‌സ് എച്ച്ഡി, ഒപ്റ്റിമസ് എഫ് 3 ക്യു

ZTE : ZTE ഗ്രാന്‍ഡ് എസ് ഫ്‌ലെക്‌സ്, ZTE V956, ഗ്രാന്‍ഡ് മെമ്മോ, ഗ്രാന്‍ഡ് X ക്വാഡ് V987

ഹുവായ് : അസെന്‍ഡ് G740, അസെന്‍ഡ്D1 Quad XL, അസെന്‍ഡ് P1 S, അസെന്‍ഡ് Mate, അസെന്‍ഡ് D Quad XL, അസെന്‍ഡ് D2

സോണി: സോണി എക്‌സ്പീരിയ നിയോ എല്‍, സോണി എക്‌സ്പീരിയ മിറോ, എക്‌സ്പീരിയ ആര്‍ക്ക് എസ്

മറ്റുള്ളവ : ലെനോവോ A820, HTC ഡിസൈര്‍ 500,അല്‍കാ ടെല്‍ വണ്‍ ടച്ച് Evo 7, ആര്‍ക്കോസ് 53 Platinum, Faea F1, കാറ്റര്‍പില്ലര്‍ Cat B15, വിക്കോ Cink Five, വിക്കോ Darknight, UMi X2, THL W8