തിരുവനന്തപുരം: ഡിസിസി പട്ടികയെ ചൊല്ലിയുള്ള കോൺഗ്രസിനുള്ളിൽ ഉയർന്ന അഭിപ്രായ ഭിന്നതയെയും അനുനയ ശ്രമങ്ങളെയും പരിഹസിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനമാണെന്ന് അദ്ദേഹം പരിഹസിച്ചു.
പഴയ നേതാവിനെ പുതിയ നേതാവ് കാണുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്നു. പ്രതിപക്ഷത്തിന് ഗ്രൂപ്പ് തർക്കവും പരസ്പര തർക്കവും മാത്രമാണുള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സമയമില്ലെന്നും അദ്ദേഹം വിമർശിച്ചു.
ഡിസിസി പട്ടികയെ ചൊല്ലി ഒരാഴ്ചയോളമായി കത്തുന്ന കോൺഗ്രസ് പോര് തീർക്കാൻ ഹോം അനുനയവുമായി ഇറങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം. അങ്ങോട്ട് പോയി ചർച്ചയ്ക്കില്ലെന്ന് പറഞ്ഞ് ഉടക്കിട്ട നേതാക്കളെ വീട്ടിലെത്തി കണ്ടാണ് സമവായശ്രമമെന്നും ആദ്യം പുതുപ്പള്ളിയിലെ വീട്ടിലെത്തി ഉമ്മൻചാണ്ടിയെയും പിന്നീട് ഹരിപ്പാടെത്തി ചെന്നിത്തലയെയും വി ഡി സശീശൻ കണ്ടുവെന്നും വിജയരാഘവൻ പറഞ്ഞു.

