ആലപ്പുഴ: കോൺഗ്രസിലെ അഭിപ്രായ ഭിന്നതകളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പാർട്ടിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് വി ഡി സതീശൻ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നേതൃത്വത്തെ വഴിനടത്തേണ്ടവരാണ്. പ്രശ്‌നം തീർക്കുന്നതിൽ ഇരുവരും സഹകരണം വാഗ്ദാനം ചെയ്തുവെന്ന് അദ്ദേഹം അറിയിച്ചു.
സമന്വയത്തിന്റെ വഴിയിലൂടെയാകും മുന്നോട്ടുപോകുക. അതേസമയം സംസ്ഥാന നേതൃത്വം നടത്തുന്ന ചർച്ചകളുമായി സഹകരിക്കുമെന്നു രമേശ് ചെന്നിത്തലയും വിശദമാക്കി. വി ഡി സതീശന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നതായും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

