ആസിഡ് ആക്രമണത്തിന് ഇരയായ യുവതിക്ക് ചികിത്സാ സഹായം നല്‍കി ദീപിക പദുകോണ്‍ !

മുംബൈ: ആസിഡ് ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തയ്ക്ക് സഹായഹസ്തവുമായി ബോളിവുഡ് താരം ദീപിക പദുകോണ്‍. താരത്തിന്റെ ചിത്രമായ ഛപകില്‍ സഹതാരമായി എത്തിയ ബാല പ്രജാപതിയ്ക്കാണ് സഹായവുമായി ദീപിക എത്തിയത്. ബാലയുടെ ചികിത്സയ്ക്കായി പണം സ്വരൂപിക്കുന്നതിനായി ആവിഷ്‌കരിച്ച ഛന്‍വ് ഫൗണ്ടേഷനാണ് ദീപിക പണം കൈമാറിയത്.

വൃക്ക സംബന്ധമായ രോഗത്ത തുടര്‍ന്ന് ചികിത്സയിലാണ് ബാല ഇപ്പോള്‍. വൃക്ക മാറ്റിവയ്ക്കുന്നതിന് വേണ്ടിയാണ് ദീപിക പണം കൈമാറിയത്. 15 ലക്ഷം രൂപയാണ് താരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഓഗസ്റ്റ് പകുതിയോടെ സഞ്ജയ് ലീലാ ബന്‍സാലി സിനിമയുടെ പേരില്‍ ദീപിക മാധ്യമ ശ്രദ്ധ നേടിയിരുന്നു.

ബൈജു ബാവ്റ എന്ന സിനിമയില്‍ നായകനൊപ്പം തുല്യ വേതനം ആവശ്യപ്പെട്ടതിന് ദീപികയെ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഭര്‍ത്താവും സിനിമയിലെ നായകനുമായ രണ്‍വീര്‍ സിംഗിന് വാഗ്ദാനം ചെയ്ത അതേ പ്രതിഫലമാണ് ദീപിക ആവശ്യപ്പെട്ടത്.