തിരുവനന്തപുരം: സമാന്തര ടെലഫോണ്‍ എക്‌സ്‌ചേഞ്ച് കേസ് പ്രതി റസലിന് സ്വര്‍ണ്ണക്കടത്ത് പ്രതികളുമായി ബന്ധമുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വര്‍ണ്ണം കടത്തിയതായി റസല്‍ മൊഴി നല്‍കി.
കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും സ്വര്‍ണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവര്‍ത്തിച്ചിരുന്നുവെന്നും റസല്‍ വെളിപ്പെടുത്തിയിട്ടുണ്ട്. റസലിന്റെ മൊഴിയെടുക്കാന്‍ കൊച്ചി എന്‍.ഐ.എ. യൂണിറ്റ് തെലങ്കാനയിലെത്തി.
വിമാനത്താവളത്തിലൂടെ നയതന്ത്ര ബാഗേജ് മറയാക്കി സ്വര്‍ണം കടത്തിയതിന് കസ്റ്റംസും എന്‍ഐഎയും എന്‍ഫോഴ്‌സമെന്റും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് കെടി റമീസ്. റമീസിന് വേണ്ടിയും താന്‍ നിരവധി തവണ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് ഹൈദരാബാദില്‍ സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ റസല്‍ തെലങ്കാന പൊലീസിന് നല്‍കിയ മൊഴി.
കൂടാതെ സ്വര്‍ണം കടത്താന്‍ സഹായിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കും കടത്ത് സംഘത്തിനുമിടയിലെ ഏജന്റായും ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് തെലങ്കാന പൊലീസിന്റെ കണ്ടെത്തല്‍.

