മന്ത്രിമാരുടെ ഭരണപരാജയം; ക്ലാസ് നല്‍കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍ !

തിരുവനന്തപുരം: ഭരണ കാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍ മന്ത്രിസഭയിലാണ് ഇത്സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്.

തിരുവനന്തപുരം ഐഎംജിയില്‍ ഈ മാസം 20 മുതല്‍ 22 വരെയാണ് പരിശീലനം നടത്തുക. പൊതുഭരണവകുപ്പ് പരിശീലനം സംബന്ധിച്ച് ഉത്തരവിറക്കിയിട്ടുണ്ട്.

20,21,22 തീയ്യതികളില്‍ ഒരു ദിവസം മൂന്ന് ക്ലാസുകള്‍ വീതം ഒമ്പത് ക്ലാസുകളാണ് ഉണ്ടാകുക. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയായിരിക്കും ക്ലാസ്. മുന്‍ മന്ത്രിമാരടക്കം ക്ലാസില്‍ അധ്യാപകരായെത്തും.

മന്ത്രിസഭയിലെ അംഗങ്ങളില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളായതിനാല്‍ പലര്‍ക്കും ഭരണത്തിലെ പരിജയക്കുറവ് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. അതിനാല്‍ ഭരണകാര്യങ്ങളില്‍ പരിശീലനം നല്‍കാനാണ് ക്ലാസെന്നും സര്‍ക്കാര്‍ ഉത്തരവിലും ചൂണ്ടിക്കാട്ടുന്നുണ്ട്. ഐഎംജി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിശീലനത്തിന്റെ ചിലവ് സര്‍ക്കാര്‍ തന്നെ വഹിക്കണം.