അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയം വേഗം അറിയിക്കണം; വിദേശകാര്യ മന്ത്രാലയം

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ ഇന്ത്യക്കാരും അവരുടെ തൊഴിലുടമകളും വിശദ വിവരങ്ങൾ എത്രയം വേഗം അറിയിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രത്യേക അഫ്ഗാൻ സെല്ലിലാണ് വിവരം അറിയിക്കേണ്ടത്. നൂറിലേറെ മലയാളികൾ വിവിധ കമ്പനികളുടെ പ്രോജക്ടുകൾക്കായി അഫ്ഗാനിലുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടികൾ.

അഫ്ഗാനിലെ ഇന്ത്യൻ എംബസിയിൽ കുടുങ്ങിയ നയതന്ത്ര ഉദ്യോഗസ്ഥരെയും ഇന്ത്യക്കാരെയും രണ്ടു ഘട്ടമായി രാജ്യത്ത് തിരികെ എത്തിച്ചിരുന്നു. മറ്റു പല രാജ്യങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്ന പല ഇന്ത്യക്കാരും അഫ്ഗാനിസ്ഥാനിൽ ഇപ്പോഴും തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ അറിയിപ്പ്. 0091-11-49016783, 0091-11-49016784, 0091-11-49016785 എന്നീ നമ്പറുകളിലും 0091-8010611290 എന്ന വാട്‌സ്ആപ്പ് നമ്പറിലുമാണ് വിവരങ്ങൾ നൽകേണ്ടത്. SituationRoom@mea.gov.in എന്ന ഇമെയിൽ വിലാസത്തിലും വിവരങ്ങൾ അറിയിക്കാം.

അഫ്ഗാൻ സ്വദേശികൾക്ക് ഇ-എമർജൻസി വിസ സൗകര്യവും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. ഇ-വിസ പോർട്ടലിനായി https://indianvisaonline.gov.in/evisa/Registration എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.