കാബൂള്‍: അഫ്ഗാന് ഭരണം താലിബാന് ഭീകരരുടെ പിടിയിലായപ്പോള്‍ രാജ്യത്തു നിന്നും കടന്ന അഫ്ഗാന് മുന്‍ പ്രസിഡന്റ് ഗനി അബുദാബിയില്‍ സ്ഥിരതാമസമാക്കിയതായി റിപ്പോര്‍ട്ടുകള്‍. അഫ്ഗാനില്‍ നിന്നും ഹെലികോപ്ടര്‍ നിറയെ പണം കുത്തിനിറച്ചാണ് ഗനി രാജ്യം വിട്ടതെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
താജിക്കിസ്ഥാനില്‍ പ്രവേശനം നിഷേധിച്ച ഗനി യു എ ഇയിലാണ് അഭയം തേടിയതെന്നും തലസ്ഥാനമായ അബുദാബിയില്‍ സ്ഥിരതാമസം ആരംഭിച്ചതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നിന്നും നാലോളം കാറുകളില്‍ പണം കുത്തിനിറച്ചാണ് ഗനി കടന്നതെന്നും. കാറില്‍ നിന്നും പണം ഹെലികോപ്ടറില്‍ നിറച്ചെന്നും, ഹെലികോപ്ടറില്‍ സ്ഥലമില്ലാത്തതിനാല്‍ കുറച്ച് പണം ഉപേക്ഷിച്ചിട്ടാണ് ഗനി രാജ്യം വിട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

