സ്വാതന്ത്യദിനം; ബെവ്‌കോ വഴി നാളെ മദ്യവിൽപ്പന ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 15 ഞായറാഴ്ച്ച ബെവ്‌കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യ ദിനത്തിന്റെ പ്രാധാന്യം പരിഗണിച്ച് ബെവ്‌കോ ഔട്ട്‌ലെറ്റുകൾ വഴി ഞായറാഴ്ച മദ്യവില്പന ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചു. ഇക്കാര്യം കാണിച്ച് ബെവ്‌കോയുടെ ഔട്ട്‌ലെറ്റുകൾക്കും വെയർഹൗസുകൾക്കും സർക്കാർ നിർദ്ദേശം നൽകി.

അതേസമയം ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബെവ്‌കോയുടെ പ്രവർത്തന സമയം വർധിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ രാത്രി എട്ടു വരെയാണ് ബെവ്‌കോ, കൺസ്യൂമർ ഫെഡ് ഔട്ട്‌ലെറ്റുകളുടെ പ്രവർത്തന സമയം.