മിലാന്‍: യൂറോപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന താപനില ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറ്റലിയിലെ സിസ്ലി ദ്വീപില്‍ 48.8 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ലൂസിഫര്‍ എന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ഇറ്റലി ചുട്ടുപൊള്ളുന്നത്.
മാത്രമല്ല, ആയിരത്തോളം ഏക്കര്‍ പ്രദേശത്തേക്ക് തീ പടര്‍ന്നിട്ടുമുണ്ട്. വിവിധയിടങ്ങളിലായുണ്ടായ തീപ്പിടിത്തങ്ങളില്‍ ഇതുവരെ മൂന്നുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
അസഹനീയമായ ചൂടിനെതുടര്‍ന്ന് വിവിധ മേഖലകളില്‍ ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

