ജനങ്ങൾ കടുത്ത പ്രതിസന്ധിയിൽ; പാവപ്പെട്ട തൊഴിലാളികൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്ന് കെ കെ ശൈലജ

തിരുവനന്തപുരം: കോവിഡിനെ വൈറസ് വ്യാപനത്തെ തുടർന്ന് ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണെന്ന് മുൻമന്ത്രിയും എം എൽ എയുമായ കെ കെ ശൈലജ. ചെറുകിട ഇടത്തരം വ്യവസായ വ്യാപാര മേഖലയിലുള്ളവരാണ് കൂടുതൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നതെന്ന് കെ കെ ശൈലജ വ്യക്തമാക്കി. ശ്രദ്ധ ക്ഷണിക്കലിലാണ് ശൈലജ ഇക്കാര്യം അറിയിച്ചത്.

പാവപ്പെട്ട തൊഴിലാളികൾക്ക് പാക്കേജ് പ്രഖ്യാപിക്കണമെന്നും പലിശ രഹിത വായ്പയോ, പലിശ കുറഞ്ഞ വായ്പയോ നൽകണമെന്നും ശൈലജ അഭ്യർത്ഥിച്ചു. ലൈറ്റ് ആന്റ് സൗണ്ട് മേഖലയിലെ ജീവനക്കാർ പട്ടിണിയിലാകുന്നുവെന്നും വിഷയത്തിൽ സർക്കാരിന്റെ ശ്രദ്ധ അടിയന്തരമായി പതിയണമെന്നും കെ കെ ശൈലജ ആവശ്യപ്പെട്ടു.

അതേസമയം ഖാദി മേഖലയിലും കശുവണ്ടി, ബീഡി തൊഴിലാളി മേഖലയിലും സഹായം നൽകിയെന്ന് വ്യവസായ മന്ത്രി പി രാജീവ് മറുപടി നൽകി. വിവിധ പദ്ധതികൾ നടപ്പാക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.