നിയമസഭാ കയ്യാങ്കളിക്കേസ്; രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ല, ശിവന്‍കുട്ടിക്ക് മുഖ്യന്റെ പിന്തുണ

pinarayi

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസില്‍ മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് പൂര്‍ണ പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിക്കെതിരായ കേസ് നിയമപരമായി നേരിടുമെന്നും ഇതിന്റെ പേരില്‍ അദ്ദേഹം രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

മാത്രമല്ല, കേസില്‍ പ്രതിയായതുകൊണ്ടു മാത്രം മന്ത്രിയാകാന്‍ പാടില്ലെന്ന യുഡിഎഫ് നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും, സുപ്രീം കോടതി വിധി അന്തിമമാണെന്നും അത് അനുസരിക്കാന്‍ നാമെല്ലാം ബാധ്യസ്ഥരാണെന്നും ഇന്നലെ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേസിനെ ആവശ്യമായ രീതിയില്‍ കോടതിയില്‍ നേരിടാനുള്ള നടപടി സ്വീകരിക്കും, ഇതിന്റെ പേരില്‍ രാജിവെക്കുന്ന പ്രശ്നമേ ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.