ന്യൂയോര്‍ക്ക്: കാനഡയിലെ കാട്ടുതീ കാരണം പുകയില്‍ മൂടി ന്യൂയോര്‍ക്ക് നഗരം. കനത്ത പുക ജനങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നതിനാല്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് ഭരണകൂടം സൗജന്യമായി മാസ്‌കുകള്‍ വിതരണം ചെയ്യുന്നുണ്ട്. പുക നഗരത്തെ മൂടിയത് ഗതാഗതത്തെയും ബാധിച്ചു. പുക കാരണം ചില വിമാനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കി.
അതേസമയം, ചെറുതും വലുതുമായി 450 സ്ഥലങ്ങളിലാണ് തീ പടര്‍ന്നുപിടിക്കുന്നത്. ചരിത്രത്തിലെ എറ്റവും വിനാശകാരിയായ കാട്ടുതീയാണ് കാനഡയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നാണ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മാദ്ധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍, ശനിയാഴ്ച നടക്കുന്ന ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തെ ന്യൂയോര്‍ക്കിലെ ഇപ്പോഴത്തെ സ്ഥിതി പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഇന്നു രാവിലയാണ് മുഖ്യമന്ത്രിയും സംഘവും ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് തിരിച്ചത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍ എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ട്.

