ന്യൂഡൽഹി: ബിഎസ്എൻഎല്ലിന് 89000 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ബിഎസ്എൻഎല്ലിനുള്ള മൂന്നാമത്തെ പുനരുജ്ജീവന പാക്കേജിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. 89,047 കോടിയുടെ പദ്ധതിയാണ് ബിഎസ്എൻഎല്ലിനായി കേന്ദ്രം പ്രഖ്യാപിച്ചത്.
ഇന്ത്യയുടെ വിദൂര ഭാഗങ്ങളിലേക്ക് കണക്റ്റിവിറ്റി നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിരതയുള്ള ടെലികോം സേവന ദാതാവായി ബിഎസ്എൻഎലിനെ ഉയർത്താനാണ് ഈ പുനരുജ്ജീവന പാക്കേജിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ബിഎസ്എൻഎല്ലിന്റെ അംഗീകൃത മൂലധനം 1,50,000 കോടി രൂപയിൽനിന്ന് 2,10,000 കോടിയായി ഉയർത്തുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ബിഎസ്എൻഎല്ലിന് 4ജി/5ജി സ്‌പെക്ട്രം അനുവദിക്കുന്നതിനും കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി.

