മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് 150 സീറ്റുകളില്‍ വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 230 മണ്ഡലങ്ങളില്‍ 150 ലും കോണ്‍ഗ്രസ് വിജയം നേടുമെന്ന് രാഹുല്‍ ഗാന്ധി.

മധ്യപ്രദേശിന്റെ ഭാവി സുരക്ഷിതമാക്കുകയാണ് ലക്ഷ്യമെന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കായി നടപ്പിലാക്കുന്നത് ഒരോന്നായി പ്രഖ്യാപിക്കും. നാലര മാസം കഴിഞ്ഞാണ് തെരഞ്ഞെടുപ്പെന്നും അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്റെ അഞ്ച് ഗ്യാരന്റികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കുന്നതിന് മുന്നോടിയായി മുഖ്യമന്ത്രി സിദ്ധരാമയ്യ ധനകാര്യ വകുപ്പ്, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വനിതാ ശിശുക്ഷേമം എന്നീ വകുപ്പ് തലവന്‍മാരുടെ യോഗം വിളിച്ചിരിക്കുകയാണ്.