കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

പത്തനംതിട്ട: അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ ഇളകൊള്ളൂര്‍ സ്വദേശികളായ അഭിരാജ്, അഭിലാഷ് എന്നീ കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.

ഏഴ് കുട്ടികള്‍ അടങ്ങുന്ന സംഘം ഫുട്‌ബോള്‍ കളിച്ച് മടങ്ങുന്നതിനിടെ കുളിക്കാന്‍ ഇറങ്ങുകയായിരുന്നു. അഞ്ച് പേര്‍ കരയ്ക്കിരിക്കുകയും രണ്ടുപേര്‍ വെള്ളത്തില്‍ ഇറങ്ങുകയുമായിരുന്നു. ഇറങ്ങിയ കുട്ടിയിലൊരാള്‍ മറുകരയ്ക്ക് നീന്തുന്നതിനിടെ വെള്ളത്തില്‍ മുങ്ങുകയും കൂടെയുണ്ടായിരുന്ന കുട്ടി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴിക്കില്‍പ്പെടുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

അതേസമയം, കുട്ടികളെ പത്തനംതിട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.