ടിക്ക് ടോക്ക് വീഡിയോ കണ്ടും പണം സമ്പാദിക്കാം

സമൂഹ മാധ്യമങ്ങളിലൂടെ പണം നേടാവുന്ന ജോലി തെരഞ്ഞുകൊണ്ടിരിക്കുകയാണ് ഇന്ന് പലരും. ഈ അവസരത്തില്‍ ഒരു ജോലി വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുകയാണ് അമേരിക്ക. അമേരിക്കയില്‍ ടിക്ക് ടോക്ക് വീഡിയോ കണ്ട് സമയം കളയുന്നവര്‍ക്കാണ് ഈ ജോലി കൂടുതല്‍ പ്രയോജനകരമാകുന്നത്. ഇനി ടിക്ക് ടോക്ക് വീഡിയോ കണ്ടും പണം സമ്ബാദിക്കാം. ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ യുബീക്വസ് ടിക്ക് ടോക്ക് കാണുന്നവര്‍ക്ക് പണം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

നീണ്ട പത്തുമണിക്കൂറുകളാണ് ടിക്ക് ടോക്ക് വീഡിയോ കാണ്ടേത്. മണിക്കൂറിന് നൂറ് ഡോളര്‍, അതായത് 8290.55 ഇന്ത്യന്‍ രൂപയാണ് കമ്ബനി നല്‍കുന്നത്. ഈ ജോലികൊണ്ട് ഓണ്‍ലൈനിലെ പുതിയ ട്രെന്‍ഡുകള്‍ മനസ്സിലാക്കുക എന്നതാണ് കമ്ബനിയുടെ ലക്ഷ്യം. ജോലിയ്ക്കായി അപേക്ഷിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കി ഉള്ളത്. ജോലിക്ക് താത്പര്യമുള്ളവര്‍ യുബീക്വസിന്റെ യൂട്യൂബ് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്ത് പത്ത് മണിക്കൂര്‍ നീളുന്ന വീഡിയോ കാണലിന് തങ്ങള്‍ എന്തുകൊണ്ട് അനുയോജ്യമാകുന്നു എന്ന് വ്യക്തമാക്കുന്ന കുറിപ്പ് അയയ്ക്കണം.

പ്രായ പൂര്‍ത്തിയായ സ്വന്തമായി ടിക്ക് ടോക്ക് അക്കൗണ്ട് ഉള്ളവര്‍ക്കാണ് അവസരം. അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്കാണ് ജോലിക്കായി അവസരം ലഭിക്കുക. മെയ് 31 ആണ് അപേക്ഷ അയക്കാനുള്ള അവസാന ദിവസം.