തിരുവനന്തപുരം: കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബിജെപിയുടെ മതവർഗീയരാഷ്ട്രീയത്തോട് ‘ഗെറ്റ് ഔട്ട്’ എന്ന് ദക്ഷിണേന്ത്യ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് നേരിടേണ്ടി വന്നത്. കോൺഗ്രസ് വലിയ വിജയം നേടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മുഹമ്മദ് റിയാസ് ഇക്കാര്യം വ്യക്തമാക്കിയത്.

