ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ ഒമ്പത് മരണം. 11 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടത്തെ തുടര്‍ന്ന് ഗിയാസ്പുരയിലെ ഫാക്ടറി പൊലീസ് സീല്‍ ചെയ്തു.
അതേസമയം, എന്ത് വാതകമാണ് ചോര്‍ന്നതെന്നും വാതക ചോര്‍ച്ചയുടെ കാരണവും വ്യക്തമല്ല. എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി. ദുരന്തത്തില്‍ ദുഖം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മന്‍, എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും വ്യക്തമാക്കി.

