തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രിയും പരിസ്ഥിതി പ്രവർത്തകയുമായ മനേകാ ഗാന്ധിയുടെ വിമർശനനത്തിന് മറുപടിയുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. വനംവകുപ്പിനെതിരായ മനേകാ ഗാന്ധിയുടെ പരാമർശം ദൗർഭാഗ്യകരമെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം വെള്ളനാട് ദൗത്യത്തിനിടെ കരടി കിണറ്റിൽ വീണ് ചത്തത് ആകസ്മിക സംഭവമാണെന്നും അദ്ദേഹം വിശദീകരിച്ചു. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നായിരുന്നു മനേകാ ഗാന്ധിയുടെ പരാമർശം. കരടി ചത്ത സംഭവത്തിലാണ് മനേകാ ഗാന്ധി ഇതുസംബന്ധിച്ച വിമർശനം നടത്തിയത്. ഈ വിമർശനത്തിന് വനംമന്ത്രി മറുപടി നൽകിയത്. ചത്തത് അത്യപൂർവം ഇനത്തിൽപ്പെട്ട കരടിയാണെന്നും മനേകാ ഗാന്ധി പറഞ്ഞിരുന്നു.
കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. കരടിയെ വെടിവച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണമെന്നും മനേകാ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

