നിവിന്‍ പോളി നായകനായെത്തിയ തുറമുഖം ഒ.ടി.ടിയില്‍ റിലീസ് ചെയ്തു. മാര്‍ച്ച് 10-ന് തിയേറ്ററിലെത്തിയ ചിത്രം ഇന്ന് മുതല്‍ സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേയ്ക്ക് എത്തുന്നത്.
ഏറെ പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളില്‍ എത്തിയ തുറമുഖം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ എത്തിച്ചത് ലിസ്റ്റിന് സ്റ്റീഫനാണ്.
1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്ബ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, അര്ജ്ജുന് അശോകന്, സുദേവ് നായര്‍, മണികണ്ഠന് ആചാരി, നിമിഷ സജയന്, പൂര്‍ണിമ ഇന്ദ്രജിത്ത്, ദര്‍ശന രാജേന്ദ്രന് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

