ഇന്ത്യ സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

വാഷിങ്ടൺ: ഇന്ത്യ സന്ദർശിക്കാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സെപ്തംബർ മാസത്തിലാണ് അദ്ദേഹം ഇന്ത്യ സന്ദർശിക്കുകയെന്നാണ് വിവരം. അമേരിക്കയുടെ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോർ സൗത്ത് ആൻഡ് സെൻട്രൽ ഏഷ്യ ഡൊണാൾഡ് ലു ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്.

2023 ഇന്ത്യ-യുഎസ് ബന്ധത്തിൽ സുപ്രധാന വർഷമാകും. ഏറെ ഗുണകരമായ ഒന്നായിരിക്കും ഈ വർഷം. ജി 20-ക്ക് ഇന്ത്യ അധ്യക്ഷത വഹിക്കുന്നു. അമേരിക്കയാണ് ഏഷ്യ പസഫിക് എക്കണോമിക് കോർപറേഷന്റെ ആതിഥ്യം വഹിക്കുന്നത്. ജപ്പാൻ ജി 7-ന് ആതിഥ്യം വഹിക്കുന്നു. ക്വാഡി (ക്യു.യു.എ.ഡി.)ലെ ധാരാളം അംഗങ്ങൾ നേതൃസ്ഥാനങ്ങൾ വഹിക്കുകയാണ്. ഇത്, രാജ്യങ്ങളെ കൂടുതൽ അടുപ്പിക്കാനുള്ള അവസരങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.