9 വര്‍ഷമായി ഒരു വാര്‍ത്താസമ്മേളനം പോലും നടത്താത്ത പ്രധാനമന്ത്രിയോട് ഡിവൈഎഫ്‌ഐയുടെ നൂറ് ചോദ്യങ്ങൾ പട്ടിക പുറത്തുവിട്ട് എ എ റഹീം

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദർശനത്തോട് അനുബന്ധിച്ച് 100 ചോദ്യങ്ങൾ ഉന്നയിച്ച് ഡിവൈഎഫ്‌ഐ. 100 ചോദ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെങ്കിലും മോദി ഉത്തരം പറയണമെന്ന് എ എ റഹീം എംപി ആവശ്യപ്പെട്ടു. ഏപ്രിൽ 23, 24 തീയതികളിൽ 100 ചോദ്യങ്ങളുമായി 14 ജില്ലകളിലും ലക്ഷക്കണക്കിന് യുവാക്കൾ സംഗമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പധാനമന്ത്രിയോടുള്ള 100 ചോദ്യങ്ങളുടെ പട്ടികയും ക്യുആർ കോഡ് വഴി റഹീം പുറത്തുവിട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ചോദ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്.

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്. ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത, റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കും. ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്ന് പോയതെന്ന് അദ്ദേഹം വിമർശിച്ചു.

മൻ കി ബാത്തും, മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്. ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്. എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്. യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡിവൈഎഫ്‌ഐ യിലൂടെ കേരളത്തിന്റെ യുവത. പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങൾ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങളാണ് ഡിവൈഎഫ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

സ്‌ക്രിപ്റ്റഡ് സംവാദമല്ല,
മൻ കി ബാത്തുമല്ല.
കൃത്യമായ ചോദ്യങ്ങൾ.
ഉത്തരമുണ്ടോ പ്രധാനമന്ത്രി??

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ്

വിപുലമായി ആഘോഷിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുകയാണ്.
ചോദ്യങ്ങളെ അഭിമുഖീകരിക്കാത്ത,
റേഡിയോ പ്രഭാഷണം മാത്രം നടത്തുന്ന ഒരു പ്രധാനമന്ത്രി ലോക രാഷ്ട്രീയ നേതാക്കൾക്ക് തന്നെ അത്ഭുതമായിരിക്കും.
ഇന്ത്യയുടെ പ്രധാനമന്ത്രി
ഒരു വാർത്താ സമ്മേളനം പോലും നടത്താതെ 9 വർഷങ്ങളാണ് കടന്ന് പോയത്.

മൻ കി ബാത്തും,മുൻകൂട്ടി തയ്യാറാക്കിയ സ്‌ക്രിപ്റ്റഡ് ചോദ്യോത്തരങ്ങളും മാത്രമാണ് പ്രധാനമന്ത്രി ഇഷ്ടപ്പെടുന്നത്.ഇതു രണ്ടും വളരെ എളുപ്പമുള്ള കാര്യവുമാണ്.എന്നാൽ യഥാർത്ഥ ചോദ്യങ്ങളെ കേൾക്കാനും മറുപടി പറയാനും പ്രയാസമാണ്.

യഥാർത്ഥ ചോദ്യങ്ങളെ ഭയക്കുന്ന പ്രധാനമന്ത്രിയോട്
100 ചോദ്യങ്ങൾ ചോദിക്കുകയാണ് ഡിവൈഎഫ്‌ഐ യിലൂടെ കേരളത്തിൻറെ യുവത.

പ്രധാനമന്ത്രി ഇന്ത്യയിലെ ജനങ്ങളോട് ഉത്തരം പറയേണ്ട 100 ചോദ്യങ്ങൾ .രാജ്യത്തിലെ ഓരോ പൗരനും പ്രധാനമന്ത്രിയോട് ചോദിയ്ക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾ.

കേരളം സന്ദർശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത ഈ ചോദ്യങ്ങൾ ഉറക്കെ ചോദിക്കുകയാണ്.

തെരുവിലെങ്ങും ചോദ്യങ്ങൾ.
ഈ ചോദ്യങ്ങളുമായി 23,24 തീയതികളിൽ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കൾ സംഗമിക്കും.
ഇവയിൽ ഏതെങ്കിലും ഒരു ചോദ്യത്തിന്
എങ്കിലും ഉത്തരം പറയണം.
കാമ്പുള്ള ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ജനം ആഗ്രഹിക്കുന്നത്. ProudKerala സാമൂഹിക പുരോഗതിയിൽ

രാജ്യത്തിന് മാതൃകയായ കേരളം.അഭിമാനമായ കേരളത്തിന്റെ യവ്വനം ഇന്ന് ഇവിടെ ചോദിച്ചു തുടങ്ങുന്ന ഈ ചോദ്യങ്ങൾ നാളെ രാജ്യമെങ്ങും മുഴങ്ങും.
ഉത്തരമുണ്ടോ പ്രധാനമന്ത്രി???
പ്രധാനമന്ത്രിയോടുള്ള
നൂറ് ചോദ്യങ്ങൾ
ഈ QR കോഡിൽ..