റോസ്ഗര്‍ മേള: 71,000 നിയമന ഉത്തരവുകള്‍ വിതരണം ചെയ്ത് പ്രധാനമന്ത്രി

രാജ്യത്ത് പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന 71,000 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിഡിയോ കോണ്‍ഫറന്‍സിംഗ് വഴി നിയമന ഉത്തരവുകള്‍ വിതരണം ചെയ്തു. രാവിലെ 10:30 ന് ആയിരുന്നു വീഡിയോ കോണ്‍ഫറന്‍സിംഗ് സംഘടിപ്പിച്ചത്.

അതേസമയം, ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ സംഘടിപ്പിക്കുന്ന റോസ്ഗാര്‍ മേള തമ്പാനൂരിലുള്ള റെയില്‍ കല്യാണ മണ്ഡപത്തില്‍ നടക്കും. പാര്‍ലമെന്ററി കാര്യ സഹമന്ത്രി ശ്രീ. വി. മുരളീധരന്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.

റെയില്‍വേ, വിഎസ്എസ്സി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ, കേരള ഗ്രാമീണ് ബാങ്ക്, രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി, ഇന്ത്യാ പോസ്റ്റ്, പ്രതിരോധ മന്ത്രാലയം തുടങ്ങിയ കേന്ദ്ര ഗവണ്മെന്റ് സര്‍വീസുകളിലെ പുതിയ റിക്രൂട്ട്കള്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കും. 210 ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേദിയില്‍ നേരിട്ടും, 830 പേര്‍ക്ക് ഓണ്‍ലൈന്‍ വഴിയുമാണ് നിയമന ഉത്തരവ് നല്‍കുക.