കൊച്ചി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്കെതിരായ വിജിലൻസ് എഫ്ഐആർ റദ്ദാക്കി ഹൈക്കോടതി. അഴീക്കോട് പ്ലസ്ടു കോഴക്കേസിലെ വിജിലൻസ് എഫ്‌ഐആറാണ് ഹൈക്കോടതി റദാക്കിയത്. അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ് ടു അനുവദിക്കാൻ മാനേജ്മെന്റിൽ നിന്നും കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരെയുള്ള പരാതി.
സിപിഎം പ്രാദേശിക നേതാവ് ആണ് കെ എം ഷാജിക്കെതിരെ പരാതി നൽകിയത്. 2017 ൽ മുഖ്യമന്ത്രിയ്ക്കാണ് സിപിഎം പ്രാദേശിക നേതാവ് പരാതി സമർപ്പിച്ചത്.
കഴമ്പില്ലെന്ന് കണ്ട് വിജിലൻസ് എസ് പി പരാതി തള്ളിയിരുന്നു. എന്നാൽ വീണ്ടും പ്രോസിക്യൂഷൻ നിയമോപദേശത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് കെ എം ഷാജി ഹൈക്കോടതിയിൽ ഹർജി നൽകിയത്.

