കൊച്ചി: സംസ്ഥാന സർക്കാർ കൊണ്ടുവന്ന സഹകരണ നിയമ ഭേദഗതി ബില്ലിനെതിരായ ഹർജി തള്ളി ഹൈക്കോടതി. കാലിയങ്കോട് കൺസ്യൂമർ സഹകരണ സംഘമാണ് ഹർജി സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന് അമിത അധികാരങ്ങൾ നൽകുന്നതാണ് ഭേദഗതി ബില്ലിലെ വ്യവസ്ഥകളെന്ന വാദം കോടതി അംഗീകരിച്ചില്ല.
അതേസമയം, ഭേദഗതി ബില്ലിന്മേൽ നിയമസഭാ സെലക്ട് കമ്മിറ്റി പൊതുജന അഭിപ്രായമറിയാൻ വിവിധ സ്ഥലങ്ങളിൽ നടത്തുന്ന സിറ്റിങ് തുടരുന്നതായി സർക്കാർ കോടതിയെ അറിയിച്ചു.

