കെഎസ്ആർടിസി പെൻഷൻ വിതരണം: വ്യാഴാഴ്ച്ചയ്ക്കകം പെൻഷൻ നൽകണമെന്ന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: കെഎസ്ആർടിസി പെൻഷൻ വിതരണത്തിൽ ഇടപെട്ട് ഹൈക്കോടതി. പെൻഷൻ വിതരണത്തിൽ വീഴ്ച്ച വന്നതോടെയാണ് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടത്. വ്യാഴാഴ്ച്ചയ്ക്കകം പെൻഷൻ നൽകണമെന്നാണ് ഹൈക്കോടതി നൽകിയിരിക്കുന്ന നിർദ്ദേശം.

വ്യാഴാഴ്ച്ചയ്ക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിയും, ഗതാഗത സെക്രട്ടറിയും നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാം മാസവും അഞ്ചാം തീയതിക്കകം പെൻഷൻ നൽകണമെന്നായിരുന്നു നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. എന്നാൽ, ഇത് പാലിക്കപ്പെട്ടിരുന്നില്ല. തുടർന്നാണ് ഹൈക്കോടതി വിഷയത്തിൽ വീണ്ടും ഇടപെട്ടത്.