തിരുവനന്തപുരം: സംസ്ഥാനത്ത് പെര്‍മിറ്റ്, അപേക്ഷ ഫീസുകള്‍ വര്‍ധിപ്പിച്ചതോടെ വീടു നിര്‍മ്മാണത്തിനുള്ള ഫീസ് ഇനത്തില്‍ വന്നതു പത്തിരട്ടിയിലേറെ വര്‍ധന. കെട്ടിട നിര്‍മ്മാണ അപേക്ഷാ ഫീസ്, പെര്‍മിറ്റ് ഫീസ്, വന്‍കിട കെട്ടിടങ്ങള്‍ക്കുള്ള ലേ ഔട്ട് അംഗീകാരത്തിനുള്ള സ്‌ക്രൂട്ടിനി ഫീസ് എന്നിവയില്‍ വരുത്തിയ വര്‍ധന ഇന്നു മുതലാണ് നിലവില്‍ വരുന്നത്. അപേക്ഷാ ഫീസ് 30 രൂപയില്‍ നിന്നു 300 രൂപയാക്കി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിങ്ങനെ സ്ലാബ് അടിസ്ഥാനത്തില്‍ 1000 5000 രൂപയും വര്‍ധിപ്പിച്ചു.
അതേസമയം, കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ പിന്നീട് ഭേദഗതി വരുത്തുമെന്നു സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖല വീണ്ടും ഉണര്‍ന്ന സാഹചര്യത്തിലാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീട് നിര്‍മ്മാണ ഫീസുകളും മറ്റും സര്‍ക്കാര്‍ വര്ധിപ്പിക്കുന്നത്. എന്നാല്‍, സാധാരണക്കാര്‍ക്ക് വലിയ തിരിച്ചടിയാണ് ഇത്.
വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ 150 ചതുരശ്ര മീറ്റര്‍ (ഏകദേശം 1614 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിര്‍മ്മിക്കുമ്പോള്‍ വരുന്ന വര്‍ധന:
ഗ്രാമപ്പഞ്ചായത്ത്
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ് :555 രൂപ) = അപേക്ഷകന്‍ ആകെ അടയ്‌ക്കേണ്ടത് 555 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് :1000 രൂപ+ പെര്‍മിറ്റ് ഫീസ് (50 രൂപ/ച.മീ) : 7500 രൂപ = ആകെ 8509 രൂപ.
മുനിസിപ്പാലിറ്റി
പഴയ നിരക്ക് : അപേക്ഷാ ഫീസ്: 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1050 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്: 555 രൂപ) = ആകെ അടയ്‌ക്കേണ്ടത് 555 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ്:1000 രൂപ + പെര്‍മിറ്റ് ഫീസ് (70 രൂപ/ച.മീ): 10,500 = ആകെ 11,500 രൂപ.
കോര്‍പറേഷന്‍
പഴയ നിരക്ക് : അപേക്ഷാ ഫീസ്: 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 1500 രൂപ (150 ചതുരശ്ര മീറ്റര്‍ വരെയുള്ള കെട്ടിടങ്ങള്‍ക്കുള്ള 50% ഇളവ് ബാധകമാകുമ്പോള്‍ പെര്‍മിറ്റ് ഫീസ്:750 രൂപ) = ആകെ അടയ്‌ക്കേണ്ടത് 800 രൂപ.
പുതുക്കിയ നിരക്ക്: അപേക്ഷാ ഫീസ്:1000 രൂപ + പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ): 15,000 = ആകെ 16,000 രൂപ.
250 ചതുരശ്ര മീറ്റര്‍ (ഏകദേശം 2691 ചതുരശ്ര അടി) വിസ്തൃതിയുള്ള വീടു നിര്‍മ്മിക്കുമ്പോള്‍ വരുന്ന വര്‍ധന
ഗ്രാമപ്പഞ്ചായത്ത്
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ= ആകെ 1780 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ+ പെര്‍മിറ്റ് ഫീസ് (100 രൂപ/ച.മീ) : 25,000 രൂപ = ആകെ 26,000 രൂപ.
മുനിസിപ്പാലിറ്റി
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 30 രൂപ + പെര്‍മിറ്റ് ഫീസ് (7 രൂപ/ച.മീ): 1750 രൂപ = ആകെ 1780 രൂപ.
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെര്‍മിറ്റ് ഫീസ് (120 രൂപ/ച.മീ) : 30,000 = ആകെ 31,000 രൂപ.
കോര്‍പറേഷന്‍
പഴയ നിരക്ക് : അപേക്ഷാ ഫീസ് : 50 രൂപ + പെര്‍മിറ്റ് ഫീസ് (10 രൂപ/ച.മീ): 2500 രൂപ = ആകെ 2550
പുതുക്കിയ നിരക്ക് : അപേക്ഷാ ഫീസ് : 1000 രൂപ + പെര്‍മിറ്റ് ഫീസ് (150 രൂപ/ച.മീ) : 37,500 = ആകെ 38,500 രൂപ.
ലേഔട്ട് അംഗീകാരത്തിനുള്ള സൂക്ഷ്മ പരിശോധന ഫീസ്(കെട്ടിടത്തിന്റെ തരം, വര്‍ധിപ്പിക്കുന്ന നിരക്ക് ക്രമത്തില്‍)
താമസ ആവശ്യത്തിനുള്ളവ : 3 രൂപ/ചതുരശ്ര മീറ്റര്‍
വ്യവസായം : 4 രൂപ/ച.മീ
വാണിജ്യം : 4 രൂപ/ ച.മീ
മറ്റുള്ളവ: 3 രൂപ/ ച.മീ

