എന്‍സിഇആര്‍ടി പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിനും ദേശീയ വിദ്യാഭ്യാസ നയത്തിനുമെതിരെ വിമര്‍ശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു.
മന്ത്രിയുടെ വാക്കുകള്‍
‘പാഠഭാഗങ്ങളില്‍ ചരിത്രത്തെ വികലമായ രീതിയില്‍ വ്യാഖ്യാനിക്കുകയാണ്. മുസ്ലീം ജനതയുടെ നേട്ടങ്ങളെ തമസ്ക്കരിക്കുകയാണ്. വലിയ വിഭാഗം ജനങ്ങളെ നിഷ്കാസിതാരാക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. പാഠഭാഗങ്ങള്‍ നീക്കം ചെയ്യുന്നതിലൂടെ ജനാധിപത്യ മത നിരപേക്ഷ മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം നിരാശാജനകമാണ്. റിസര്‍വേഷനില്‍ നിന്നും ഒരു വലിയ വിഭാഗത്തെ ഒഴിവാക്കുന്നു. ഗാന്ധിയുമായി ബന്ധപ്പെട്ട പാഠഭാഗങ്ങള്‍ ഒഴിവാക്കിയത് ബോധപൂര്‍വ്വമായ നടപടിയാണ്. പൊയ്മുഖങ്ങള്‍ തിരിച്ചറിയാന്‍ ക്രിസ്ത്യന്‍ ജനതയ്ക്ക് കഴിയണം. പള്ളികള്‍ക്കും കന്യാസ്ത്രീകള്‍ക്കുമെതിരായ ആക്രമണം തുടരുകയാണ്. ക്രിസ്ത്യന്‍ ജനത നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ നിരീക്ഷിച്ച് വേണം പ്രസ്താവന നടത്താന്‍. മുസ്ലിം ജനതയ്ക്ക് നേരിടേണ്ടി വരുന്ന നമസ്ക്കരണം ക്രൈസ്തവ സമൂഹത്തിനും അഭിമുഖീകരിക്കേണ്ടി വന്നേക്കും. ആലഞ്ചേരി ഇത്തരം ഹ്രസ്വകാലത്തെ രാഷ്ട്രീയ നേട്ടത്തിനായുള്ള പ്രസ്താവനകള്‍ ഒഴിവാക്കണം. ദൂരക്കാഴ്ച്ച വേണം.’

