സെഗ്മന്റ് എനിതിംഗ് മോഡല്‍ അഥവാ സാം എന്ന് പേരിട്ടിരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അവതരിപ്പിച്ച് മെറ്റ. ഇതില്‍ ചിത്രങ്ങളിലും വീഡിയോകളിലുമുള്ള ഓരോ വസ്തുവിനെയും തിരിച്ചറിയുന്നതിനുള്ള ഓപ്ഷനുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ മറ്റൊരു സാധ്യതയാണ് സാം എഐയിലൂടെ മെറ്റ ലക്ഷ്യമിടുന്നത്. കാര്‍ഷിക രംഗം, മൃഗപരിപാലനം, ലാബുകളിലെ ഗവേഷണങ്ങള്‍ തുടങ്ങി പല മേഖലകളില്‍ ഇത് പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്ന് മെറ്റ വ്യക്തമാക്കി. മെറ്റയുടെ തന്നെ വിവിധ ആപ്പുകളില്‍ ഇത്തരത്തിലുള്ള സാങ്കേതിക വിദ്യ ഉള്‍പ്പെടുത്തുകയാണ് പ്രധാന പദ്ധതിയെന്ന് സക്കര്‍ബര്‍ഗ് പറഞ്ഞു.
സാം എഐയ്ക്ക് സമാനമായ സാങ്കേതിക വിദ്യ നേരത്തെ തന്നെ മെറ്റഉപയോഗിച്ചിരുന്നു. ചിത്രങ്ങളിലെ ആളുകളെ ടാഗ് ചെയ്യുന്നതിനും നിരോധിത ഉള്ളടക്കങ്ങള്‍ തിരിച്ചറിഞ്ഞ് നിയന്ത്രിക്കുന്നതിനുമെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള സാങ്കേതിക വിദ്യകളാണ്. മെറ്റയുടെ വിവിധ പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്ക മോഡറേഷനും സാം എഐ പ്രയോജനപ്പെടുത്താനാവും.

