‘ചങ്ങാത്ത മുതലാളിത്തം കോണ്‍ഗ്രസിന്റെ സ്വഭാവമാണ്, ബിജെപിയുടെതല്ല’: നിര്‍മ്മല സീതാരാമന്‍

രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ഒരു വശത്ത് അദാനിക്ക് പദ്ധതികള്‍ നല്‍കുകയും മറുവശത്ത് ആരോപണമുന്നയിക്കുകയും ചെയ്യുകയാണ് രാഹുല്‍ ഗാന്ധിയെന്നന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

‘മോദി – അദാനി ഭായ് ഭായ് എന്ന് പറയുന്ന രാഹുലിന്റെ കോണ്‍ഗ്രസ് വിഴിഞ്ഞം പദ്ധതി അദാനിക്ക് കൊടുത്തത് എന്തിനാണ്? സമാനമായ രീതിയില്‍ രാജസ്ഥാനിലും ഛത്തീസ്ഗഡിലും പദ്ധതികളുടെ നടത്തിപ്പ് അദാനിക്ക് നല്‍കി. ഇതല്ലേ ഇരട്ടത്താപ്പ്? ചങ്ങാത്ത മുതലാളിത്തം കോണ്‍ഗ്രസിന്റെ സ്വഭാവമാണ്. ബിജെപിയുടെതല്ല. പ്രധാനമന്ത്രിക്കെതിരെ ഉന്നയിക്കുന്ന തെറ്റായ ആരോപണങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒരു പാഠവും പഠിക്കുമെന്ന് തോന്നുന്നില്ല’- നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു.