കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട്ടുകാർക്ക് എഴുതിയ കത്ത് വീടുകളിൽ വിതരണം ചെയ്യാൻ ആരംഭിച്ചു. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ എഴുതിയ കത്താണ് വീടുകളിൽ വിതരണം ചെയ്യുന്നത്.
മണ്ഡലത്തിലെ മുഴുവൻ വീടുകളിലും അഞ്ച് ദിവസത്തിനുള്ളിൽ കത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് പ്രവർത്തകർ. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച് മുന്നോട്ടു നടക്കണമെന്നാണ് കത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം, അദാനി, രാഹുൽ ഗാന്ധി വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധം പാർലമെന്റിൽ തുടർന്നതോടെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

