സവര്‍ക്കറെ കുറിച്ച് പഠിക്കണം; പ്രതിപക്ഷ നേതാക്കളോട് അനില്‍ ആന്റണി

ന്യുഡല്‍ഹി: ഫിറോസ് ഗാന്ധി അല്ലെങ്കില്‍ ഇന്ദിരഗാന്ധിയെ പോലുള്ള മുന്‍കാല നേതാക്കളുടെ നിരീക്ഷണങ്ങളില്‍ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കള്‍ പഠിക്കണമെന്ന് എ.കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി.

‘സ്വാതന്ത്ര്യ സമര സേനാനിയായ സവര്‍ക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളില്‍ നിന്ന് പഠിക്കണം. അങ്ങനെയാണെങ്കില്‍ ഇപ്പോഴത്തെ കയ്പേറിയ പല അഭിപ്രായങ്ങളും തെറ്റുകളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാല്‍പ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളില്‍ രാഷ്ട്രീയ വ്യവഹാരങ്ങള്‍ നടത്താമായിരുന്നു.’- അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

ഇന്ത്യന്‍ എക്സ്പ്രസിന്റെ ഒരു ആര്‍ട്ടിക്കിള്‍ പങ്കുവച്ചുകൊണ്ടാണ് അനില്‍ ആന്റണി ട്വിറ്ററിലൂടെ വീര്‍ സവര്‍ക്കറെ പിന്തുണച്ച് രംഗത്തെത്തിയത്.